Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:11 am

Menu

Published on May 24, 2013 at 11:15 am

കലാഭവന്‍ മണിക്ക് ജാമ്യം അനുവദിച്ചു

kalabavan-mani-got-bail

ചാലക്കുടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന കേസില്‍ പോലീസ് മുമ്പാകെ കീഴടങ്ങിയ നടന്‍ കലാഭവന്‍ മണിക്ക് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിജാമ്യം അനുവദിച്ചു. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി കലാഭവന്‍ മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്.

ആതിരപ്പിള്ളി വനമേഖലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന വനപാലകരെ മെയ് 14 ന് രാത്രിയാണ് നടന്‍ കലാഭവന്‍ മണിയും സംഘവും മര്‍ദ്ദിച്ചത്.ആക്രമണത്തില്‍ പരിക്കേറ്റ ചാര്‍പ്പ റേഞ്ച് കണ്ണന്‍കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി. രമേശന്‍, അതിരപ്പിള്ളി വനസംരക്ഷണസമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി. രവീന്ദ്രന്‍ എന്നിവരെ ചാലക്കുടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മണിക്കും സുഹൃത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അതിരപ്പിള്ളി പോലീസ് കേസെടുത്തത്. ഇതിനിടെ വനപാലകര്‍ തങ്ങളെ ആക്രമിച്ചെന്ന് മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും  ഭാര്യയും നല്‍കിയ പരാതിയില്‍ വനപാലകര്‍ക്കെതിരെയും കേസ്സെടുക്കുകയുണ്ടായി.

Loading...

Leave a Reply

Your email address will not be published.

More News