Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ പ്രമുഖ നടന്‍ കലാഭവന്‍മണിക്ക് സിനിമയിൽ അഭിനയിക്കുന്നതിന് നിര്‍മ്മാതാക്കളുടെ വിലക്ക്. ദൈവം സാക്ഷി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചിയില്‍ യോഗം ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘടനയിലാണ് ഈ തീരുമാനം. ജനുവരി 16 തുടങ്ങേണ്ടിയിരുന്ന ദൈവം സാക്ഷി എന്ന സിനിമയുടെ ചിത്രീകരണം മണിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് മുടങ്ങുകയും സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്നുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്‌നേഹജിത്തിൻറെ ആരോപണം. മണി മൂലം സംഭവിച്ച നഷ്‌ടം നികത്തുന്നത് വരെ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായി സഹകരിക്കേണ്ടന്നാണ് നിര്‍മ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ പരാതി നല്‍കിയതിന് ശേഷവും മണി ചിത്രവുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ല.
Leave a Reply