Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കലാഭവന്‍ മണിയുടെ മരണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നും കെട്ടടങ്ങിയിട്ടില്ല. ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയും മണിയുടെ മരണം സംബന്ധിച്ച വിവാദങ്ങളുണ്ടായി.
എന്നാലിപ്പോഴിതാ കലാഭവന്‍ മണിയെ കൊച്ചിന്‍ കലാഭവനില്‍ നിന്ന് ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ പ്രജോദ് കലാഭവന്‍.
ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രജോദിന്റെ വെളിപ്പെടുത്തല്‍. കലാഭവന്‍ മണി കലാഭവനില്‍ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നു അത്. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയിരുന്നത് ഈ ചാലക്കുടിക്കാരനായ മണിച്ചേട്ടനായിരുന്നു.
എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മണി കലാഭവനില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അന്ന് കലാഭാവനില്‍ നിന്നും കരഞ്ഞുകൊണ്ടാണ് മണി ഇറങ്ങിയത്. മണിയെ കലാഭവനില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. മണിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദ്ദേഹത്തിനെതിരെ പാര പണിതു, പ്രജോദ് കലാഭവന്‍ പറയുന്നു.
മണി കലാഭവന്റെ പരിപാടിക്കല്ലാതെ മറ്റു പരിപാടികള്‍ക്കും പങ്കെടുക്കാറുണ്ടായിരുന്നു എന്നായിരുന്നു ആരോപണം. ഇത് ഡയറക്ടറായ ആബേലച്ചന്റെ മുന്നില്‍ പരാതിയായെത്തി. നിവൃത്തിയില്ലാതെ അദ്ദേഹം മണിയെ പറഞ്ഞുവിടുകയായിരുന്നു.
മണിയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്ന ആബേലച്ചന്‍ അന്ന് പറഞ്ഞത്, മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാന്‍ വേണ്ടിയായിരിക്കും എന്നായിരുന്നു. ആ വാക്കുകള്‍ അച്ചട്ടായി. ഒരു വര്‍ഷത്തിന് ശേഷം മണി കലാഭവന്റെ മുറ്റത്ത് തിരികെയെത്തി. അത് പക്ഷെ പഴയ കുപ്പായത്തിലായിരുന്നില്ല. കലാഭവന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ താരമായിട്ടായിരുന്നു, പ്രജോദ് പറഞ്ഞു.
Leave a Reply