Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ കലാഭവന്‍ ഷാജോണ്‍.
പുറത്താക്കിയ നടപടി പുനരാലോചിക്കണമെന്നും ഷാജോണ്‍ പറഞ്ഞു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടി അമ്മയിലെ അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുവെന്നും കലാഭവന്‍ ഷാജോണ്‍ വ്യക്തമാക്കി. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ വാദം തെറ്റാണെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.
മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാജോണ്‍. ദിലീപിന്റെ കാര്യത്തില്‍ എല്ലാവരോടും അഭിപ്രായം ചോദിച്ചിരുന്നു. താന്‍ അടക്കം എല്ലാവരും ദിലീപിനെ പുറത്താക്കുന്നതിനെ പിന്തുണച്ചു.
നേരത്തെ പൃഥ്വിരാജിന് വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഗണേഷിന്റെ ഈ പ്രസ്താവന തള്ളി രമ്യ നമ്പീശനും രംഗത്തെത്തിയിരുന്നു. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണമെന്നും രമ്യ പറഞ്ഞിരുന്നു.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഒരു നല്ല കാര്യമാണെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഘടന സിനിമയിലെ എല്ലാവര്‍ക്കും വേണ്ടിയാവണം. പ്രവര്‍ത്തനം ചിലരിലേക്കു ചുരുങ്ങിപ്പോവരുതെന്നും ഷാജോണ്‍ ചൂണ്ടിക്കാട്ടി.
Leave a Reply