Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:39 pm

Menu

Published on November 25, 2015 at 3:28 pm

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രത്തിൽ നായികയാരാണെന്ന് അറിയാമോ?

kalidas-ashna-zaveri-meen-kozhambum-man-paanayum

ജയറാമിന്റെ മകന്‍ കാളിദാസിന്റെ അടുത്ത ചിത്രമെങ്കിലും മലയാളത്തിലായിരിക്കുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാലല്ല, രണ്ടാമത്തെ ചിത്രവും തമിഴില്‍ തന്നെയാണെന്നാണ് പുതിയ വാര്‍ത്ത. പ്രശസ്ത തമിഴ് സംവിധായരന്‍ സുശീന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അമുദേശന്‍ സംവിധാനം ചെയ്യുന്ന ‘മീന്‍ കുഴമ്പും മണ്‍ പാനയും’ എന്ന ചിത്രത്തിലാണ് കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് അറിയാമോ?വെറും രണ്ട് ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട നായിക അഷ്‌ന സവേരിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നത്

അച്ഛന്‍ മകന്‍ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് മീന്‍ കുഴമ്പും മണ്‍ പാനയും കഥ പറയുന്നത്. പ്രഭുവാണ് അച്ഛന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.
ഈ മാസം അവസാനം ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മലേഷ്യയിലായിരിക്കും ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ്. മെയ്യില്‍ ചിത്രം തിയേറ്ററുകളിലെത്തും

Loading...

Comments are closed.

More News