Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കാളിദാസ് ജയറാം. ബാലതാരമായെത്തി ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ കാളിദാസിന്റെ പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ കാളിദാസിന്റെ സിനിമാ വിശേഷങ്ങളൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്. തന്റെ എക്കാലത്തെയും സ്വപ്നം സഫലമായെന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്.
വേഗപരിധിയില്ലാതെ തങ്ങളുടെ ഇഷ്ടവാഹനം ഓടിക്കുക എന്നത് ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. സൂപ്പര്‍കാറുകള്‍ ഇരമ്പിപ്പായുന്ന ജര്‍മ്മന്‍ ഹൈവേയിലൂടെ 200 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചതിന്റെ സന്തോഷത്തിലാണു കാളിദാസ്.
ഓഡി കാറില്‍ ഹൈവേയിലൂടെ 200 കിലോമീറ്റര്‍ സ്പീഡില്‍ റൈഡ് ചെയ്യുന്നതിന്റെ വീഡിയോയാണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫട്ടില്‍ നിന്നുള്ള വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 200 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വാഹനത്തിലുള്ള സുഹൃത്തുക്കള്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
അവധിക്കാലം ആഘോഷിക്കാനായി ജര്‍മ്മനിയിലെത്തിയ കാളിദാസ് ലോകത്തിലെ ഏറ്റവും വലിയ ഓട്ടോഷോകളിലൊന്നായ ഫ്രാങ്ക്ഫട്ട് ഓട്ടോഷോയും മെഴ്‌സഡീസ് ബെന്‍സിന്റെ മ്യൂസിയവും സന്ദര്‍ശിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരത്തിന്റെ മലയാള ചിത്രം പൂമരം റിലീസിന് ഒരുങ്ങുകയാണ്.
Leave a Reply