Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഏവരേയും ഞെട്ടിച്ച ഒന്നായിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ വിനായകന് അവാര്‍ഡ് ലഭിച്ചതെങ്ങിനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും അവാര്‍ഡ് ജൂറി അംഗവും സംവിധായകനുമായ കമല്‍.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച നടനാകാനുള്ള അവസാന വട്ട മല്‍സരം നടന്നത് കമ്മട്ടിപ്പാടത്തിലെ വിനായകനും മണികണ്ഠന്‍ ആചാരിയും തമ്മിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ അഭിനയവും ജൂറി പരിഗണിച്ചിരുന്നു.
ഇവര്‍ക്കൊപ്പം മികവു കാട്ടിയ മറ്റൊരു നടന്‍ ഒറ്റയാള്‍പ്പാതയിലെ കെ. കലാധരനായിരുന്നു. ഇവരില്‍ കൂടുതല്‍ മികവു കാട്ടിയത് വിനായകനാണെന്നു ബോധ്യമായതിനെ തുടര്‍ന്നാണ് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയതെന്ന് കമല്‍ വ്യക്തമാക്കി. മണികണ്ഠന്‍ രണ്ടാമതെത്തി. കലാധരനു പ്രത്യേക ജൂറി അവാര്‍ഡും നല്‍കി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ കഥയായിരുന്നു കൂടുതല്‍ മികച്ചു നിന്നത്. അതിനുള്ള അവാര്‍ഡ് അതോടെ സലീം കുമാറിനെ തേടിയെത്തി.
അവാര്‍ഡ് നിര്‍ണയത്തിന്റെ ഒരു ഘട്ടത്തില്‍ മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെയും പരിഗണിച്ചിരുന്നതായും കമല്‍ പറഞ്ഞു. അതേ സമയം മികച്ച നടനുള്ള അവാര്‍ഡ് നായക കഥാപാത്രത്തിന് നല്‍കണമെന്ന് അവാര്‍ഡ് ചട്ടങ്ങളില്‍ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്മട്ടിപ്പാടത്തിലെ പ്രധാന നടന്മാര്‍ എന്ന നിലയില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവരുടെ പേരുകളാണ് നിര്‍മ്മാതാവ് അവാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷയില്‍ നല്‍കിയിരുന്നത്. ഇനി അങ്ങനെ നല്‍കിയില്ലെങ്കിലും മികവു കാട്ടുന്ന നടനെ തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവും ജൂറിക്ക് ഉണ്ടെന്നു കമല്‍ പറഞ്ഞു.
മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടന്നതെന്നും കമല്‍ വെളിപ്പെടുത്തി. ജൂറി അംഗങ്ങള്‍ തമ്മില്‍ ശക്തമായ വാദ പ്രതിവാദം ഉണ്ടായതും ഈ ഘട്ടത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാന്‍ഹോള്‍, ഒറ്റയാള്‍പ്പാത, കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം, ഗപ്പി, കാടു പൂക്കുന്ന നേരം, ആറടി, പിന്നെയും എന്നിവയാണ് അവസാനഘട്ടത്തിലെത്തിയത്.
മഹേഷിന്റെ പ്രതികാരം മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ഹോള്‍ തൊഴിലാളികളുടെ ജീവിതം ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ച മാന്‍ഹോളിനെ അവതരണത്തിലെ സത്യസന്ധത തുണച്ചപ്പോള്‍ ഒതുക്കമുള്ള അവതരണമാണ് ഒറ്റയാള്‍പ്പാതയെ മികച്ച രണ്ടാമത്തെ സിനിമയാക്കിയത്.
Leave a Reply