Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉലകനായകന്‍ കമല്‍ഹാസന് കമല്‍ഹാസന് സ്വന്തമായി യൂട്യൂബ് ചാനല്‍. തന്റെ ആരാധകരോട് നേരിട്ട് സംവദിക്കാനുള്ള ഉപാധി എന്ന നിലയിലാണ് കമല്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. ‘ഉലകനായകന്‍ ട്യൂബ്’ എന്നാണ് കമലിന്റെ ചാനലിന്റെ പേര്.കഴിഞ്ഞ ദിവസം ആരംഭിച്ച ചാനലില്‍ ഇതിനകം 2000 സബ്‌സ്ക്രൈബേഴ്‌സിനെ ലഭിച്ചിട്ടുണ്ട്. 50,000 പേര്‍ യൂട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു.കെ വായ്‌മൊഴി ടീമാണ് യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നത്. തന്റെ പുതിയ ചിത്രങ്ങള്‍, കവിതകള്‍, എഴുത്തുകള്‍ തുടങ്ങിയവ ആരാധകരുമായി പങ്കുവയ്‌ക്കുകയാണ് ചാനലിലൂടെ ഉദ്ദേശിക്കുന്നതെന്ന് താരം പറഞ്ഞു. ആരാധകരുമായുള്ള ചോദ്യാത്തര പംക്‌തിയും യൂട്യൂബ് ചാനലിലുണ്ടാകും. ഉത്തമവില്ലനാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന കമല്‍ ചിത്രം.ഉത്തമവില്ലന് പിന്നാലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, വിശ്വരൂപം രണ്ട് എന്നീ ചിത്രങ്ങളും തീയറ്ററുകളിലെത്തും. താരം ഈ ചിത്രങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Leave a Reply