Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ലോകം മുഴുവൻ ഇപ്പോൾ എബോള എന്ന മാരക രോഗത്തിൻറെ ഭീതിയിലാണ്.രോഗം വന്നാൽ ചികിത്സകളൊന്നുമില്ലാത്ത ഈ രോഗം ഉലകനായകൻ കമൽഹാസൻ 6 വർഷം മുമ്പേ പ്രവചിച്ചിരുന്നു. കമല്‍ഹാസന്റെ ദശാവതാരം എന്ന ചിത്രത്തിലാണ് ലോകമെങ്ങും പടര്‍ന്നു പിടിച്ചേക്കുമെന്ന് ഭയക്കുന്ന എബോള എന്ന അന്തക രോഗം ആദ്യം പ്രവചിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങുമ്പോൾ അത്തരമൊരു സാധ്യത കമല്‍ഹാസന്‍ മുന്‍കൂട്ടി കണ്ടിരിക്കാന്‍ തന്നെ സാധ്യതയില്ല. ചിത്രത്തിൽ മനുഷ്യനിര്‍മ്മിതവും ജൈവ ആയുധവുമായ വളരെ മാരകമായ എബോളമാര്‍ ബര്‍ഗ് സംയുക്തമാണിതെന്നാണ് കമലിന്റെ കഥാപാത്രം പറയുന്നത്. ഇതിനു മുമ്പും കമൽഹാസൻ സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. 2003 ല്‍ പുറത്തിറങ്ങിയ അൻപേശിവം എന്ന ചിത്രത്തിൽ കമൽ സുനാമിയെ കുറിച്ച് പരാമർശിച്ചിരുന്നു. അന്ന് സുനാമിയെ കുറിച്ച് ആരും കേട്ടിട്ട് തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് 2004ലാണ് സുനാമി ഇന്ത്യയിൽ സംഹാരതാണ്ഡവമാടിയത്. സീരിയല്‍ കില്ലറുടെ കഥപറഞ്ഞ വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് പിന്നാലെയാണ് സമാന രീതിയില്‍ നോയിഡയിലെ സീരിയല്‍ കില്ലേഴ്‌സായ മൊനിദെര്‍-സതീഷിന്റെ കൊലപാതകങ്ങള്‍ വെളിയില്‍ വന്നത്.കൂടാതെ ഗുജറാത്ത് കലാപത്തിന് രണ്ട് വര്‍ഷം മുന്‍പാണ് അതെക്കുറിച്ച് പറയുന്ന ‘ഹേ റാം’ പുറത്തിറങ്ങിയിരുന്നത്. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ഈ രോഗത്തിൻറെ പ്രധാന രോഗ ലക്ഷണങ്ങൾ.
Leave a Reply