Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ‘പപനാസവും’ ഇന്റർനെറ്റിൽ പ്രചരിക്കുന്നു.സബ്‌ടൈറ്റിലുകള്‍ അടക്കമാണ് ഒരു തമിഴ് സൈറ്റില്‍ പാപനാശം ലഭിച്ചു തുടങ്ങിയത്. വെള്ളിയാഴ്ചയാണ് പാപനസം പുറത്തിറങ്ങിയത്.റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ സിനിമ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് സിനിമാലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ പാപനാസം സംവിധാനം ചെയ്തിരിക്കുന്നതും ജീത്തു ജോസഫ് തന്നെയാണ്. കമല്‍ഹാസന്‍ നായകാനായ ചിത്രത്തില്‍ ഗൗതമിയാണ് നായിക. മലയാളി നടന്‍ കലാഭവന്‍ മണിയും ചിത്രത്തില്‍ പ്രധന വേഷം ചെയ്തിട്ടുണ്ട്.മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത് അതിനിടയില്‍ ചിത്രം ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത്.അതേസമയം ,ഇത്തരം നടപടികൾ കോടികൾ മുടക്കിയെടുക്കുന്ന സിനിമയെ തർക്കുന്ന ക്രൂരവിനോദമാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിലാണെന്നും ബ്ലോക്ക് ചെയ്തെങ്കിലും പുതിയ സൈറ്റുകളിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply