Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തില്‍ നിന്ന് കാര്യമായ ഒരു മാറ്റവും ചിത്രത്തിനില്ല എന്നാണ് ട്രെയിലര്‍ തെളിയിക്കുന്നത്. ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ കമൽ ഹാസനും മീന അവതരിപ്പിച്ച കഥാപാത്രത്തെ ഗൗതമിയുമാണ് അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണിന് പകരം ആ വേഷം കലാഭവന്‍ മണിയാണ് ചെയ്യുന്നത്. ചിത്രം തമിഴിലെത്തുമ്പോള്‍ ക്രിസ്ത്യന്‍ പശ്ചാത്തലം ഹൈന്ദവ പശ്ചാത്തലമായി മാറിയിട്ടുണ്ട്. സ്വയംഭൂലിംഗം നാടാരായാണ് ചിത്രത്തില്‍ കമലഹാസന്‍ എത്തുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
Leave a Reply