Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായിരുന്നു കമല്‍ ഹാസനും ശ്രീദേവിയും. സ്‌ക്രീനിലെ ഇവരുടെ അടുപ്പം കണ്ട് നിരവധി തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ട്.
നിരവധി ചിത്രങ്ങളില്‍ കമിതാക്കളായും ഭാര്യാ ഭര്‍ത്താക്കന്മാരായും അഭിനയിച്ചെങ്കിലും ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ശ്രീദേവി തനിക്ക് ആരായിരുന്നുവെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.
ശ്രീദേവി തനിക്ക് തന്റെ അനിയത്തിയെ പോലെയാണെന്നാണ് കമല്‍ പറഞ്ഞത്. ഞങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച് കഴിഞ്ഞാല്‍ തങ്ങള്‍ കൂടപ്പിറപ്പുകളാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ കാലങ്ങളില്‍ കമിതാക്കളെയും ദമ്പതികളെയും തങ്ങളുമായാണ് താരതമ്യം ചെയ്യാറുണ്ടായിരുന്നത്. കാണാന്‍ ശ്രീദേവിയേയും കമലിനെയും പോലെയുണ്ടെന്ന് പറയും. എന്നാല്‍ അവരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കണ്ടല്ലോ എന്ന് കരുതി തങ്ങള്‍ സത്യം മറച്ചുവയ്ക്കുകയായിരുന്നു.
അന്നത്തെ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും തങ്ങളുമായി അടുപ്പമുള്ളവര്‍ക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം. എന്നാല്‍ അത് മറ്റാരുമായി പങ്കുവയ്ക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും കമല്‍ വ്യക്തമാക്കി. തമിഴ് മാസികയായ ആനന്ദവികടനിലെഴുതിയ ലേഖനത്തിലാണ് കമല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ശ്രീദേവിയുടെ അഭിനയത്തില്‍ തന്റെ പ്രതിരൂപം പലപ്പോഴും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
മൂന്നു നാല് ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തു കഴിഞ്ഞപ്പോള്‍ വേറെ നായികയെ വേണമെന്ന് തനിക്കും വേറെ നായകനെ വേണമെന്ന് ശ്രീദേവിക്കും തോന്നിയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളോ സംവിധായകരോ തങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ തങ്ങള്‍ തന്നെ നായികാ-നായകന്മാര്‍ എന്ന് തീരുമാനിക്കുകയാണ് പതിവെന്നും കമല്‍ ഹാസന്‍ പറയുന്നു.
മൂണ്‍ട്രു മുടിച്ചു എന്ന ചിത്രത്തില്‍ തുടങ്ങി ഇരുപത്തിയേഴ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മൂന്നാം പിറ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് ആയ സദ്മ ഇരുവര്‍ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുത്തിരുന്നു.
Leave a Reply