Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on November 27, 2013 at 12:33 pm

ശങ്കരരാമന്‍ വധക്കേസ്:പ്രതികളെ വെറുതെ വിട്ടു

kanchi-seers-acquitted-in-sankararaman-murder-case

ചെന്നൈ:ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അടക്കം 23 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടു.കേസില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒമ്പത് വര്‍ഷംനീണ്ട വിചാരണക്കൊടുവിലാണ് വിധി പ്രഖ്യാപിക്കുന്നത്.2004 സപ്തംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.കാഞ്ചിപുരം ശ്രീവരദരാജ പെരുമാള്‍ ക്ഷേത്ര മാനേജരായിരുന്ന ശങ്കരരാമനാണ് കൊല്ലപ്പെട്ടത്.കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ നല്‍കിയ മൊഴിയനുസരിച്ചാണ് മഠാധിപതി ജയേന്ദ്ര സരസ്വതിയെയും ഉപമഠാധിപതി വിജേന്ദ്ര സരസ്വതിയെയും പ്രതിയാക്കിയത്.ക്രിമിനല്‍ ഗൂഡാലോചന,വ്യാജവിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പണംനല്‍കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.കേസില്‍ മൊത്തം 24 പ്രതികളാണുണ്ടായിരുന്നത്.ആറാം പ്രതി കതിരവന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ടിരുന്നു.2009 മുതല്‍ 2012 വരെ നടന്ന വിചാരണ കാലയളവില്‍ 189 സാക്ഷികളില്‍ 83 പേര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News