Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി കങ്കണ റാണട്ട് തൻറെ പ്രണയം തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കങ്കണ തന്റെ പ്രണയത്തെക്കുറിച്ച് ചില മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കാമുകനെ കങ്കണ വെളിപ്പെടുത്തിയില്ല. ഇതോടെ കങ്കണയുടെ കാമുകൻ ആരെന്ന് കണ്ടെത്താൻ പാപ്പരാസികൾക്ക് തിടുക്കമായി. അവസാനം കാമുകൻ ഹൃത്വിക്ക് റോഷനാണെന്നാണ് അവർ കണ്ടെത്തിയത്. ഹൃത്വിക്- സൂസെന്‍ വിവഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ഹൃത്വിക്കുമായി കങ്കണയുടേ പേര് ചേര്‍ത്ത് ഗോസിപ്പുകൾ വന്നിരുന്നു. കങ്കണ പ്രണയത്തെപ്പറ്റി പറഞ്ഞ സമയം, തനിയ്ക്കും ഒരു കൂട്ടുകാരിയുണ്ടെന്ന് ചില മാധ്യമങ്ങളോട് ഹൃത്വികും പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്തായാലും ബോളിവുഡില്‍ പുതിയൊരു ഗോസിപ്പുകൂടി പരക്കുകയാണ്. സൽമാൻഖാനുമായും അമീർഖാനുമായും കങ്കണ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നപ്പോൾ ഈ വാര്‍ത്തകളോട് കങ്കണ പ്രതികരിച്ചിരുന്നു. എന്നാല്‍ ഹൃത്വിക്കിനെക്കുറിച്ച് ഒന്നും തന്നെ പ്രതികരിക്കാന്‍ കങ്കണ തയ്യാറാവാത്തത് ആരാധകരുടെ സംശയം വർദ്ധിപ്പിക്കാനിടയാക്കുകയാണ്.
Leave a Reply