Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരങ്ങള്‍ കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങി പരസ്യകമ്പനികള്‍ക്ക് പുറകേ ഒടുമ്പോള്‍ മുഖകാന്തി വര്‍ധിപ്പിക്കാനെന്ന പേരില്‍ പ്രമുഖ ബ്രാന്‍ഡ് ഇറക്കുന്ന ക്രീമിന്റെ പ്രചാരക ആകാനുള്ള രണ്ടു കോടി രൂപയുടെ ക്ഷണം നടി കങ്കണ റാണത് നിരസിച്ചു. ക്രീം തേച്ചാല്‍ സുന്ദരിയാകുമെന്ന ആശയത്തോട് കുട്ടിക്കാലം മുതല്‍ വിശ്വാസമില്ലെന്നും ജനങ്ങളോട് ഉത്തരവാദിത്തമുള്ള വ്യക്തിത്വമെന്ന നിലയിലാണ് ഓഫര്‍ നിരസിച്ചതെന്നും കങ്കണ പ്രതികരിച്ചു. ചിത്രാംഗദ, ഇഷ ഗുപ്ത, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങളും മുമ്പ് ഇത്തരം ഓഫറുകള്‍ നിരസിച്ചിട്ടുണ്ട്. മികച്ച നടിക്കും (ക്യൂന്‍-2014), സഹനടിക്കുമുള്ള (ഫാഷന്‍-2006) ദേശീയ പുരസ്കാരം നേടിയ കങ്കണയുടെ ഹിറ്റ് ചിത്രം തനു വെഡ്സ് മനുവിന്റെ രണ്ടാംഭാഗം തിയേറ്ററുകളിലെത്തി.
Leave a Reply