Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിമാരെ സംബന്ധിച്ച് സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സൗന്ദര്യം അത്യാവശ്യമുള്ള ഘടകമാണ്. അതുകൊണ്ടുതന്നെ സൗന്ദര്യം സംരക്ഷിയ്ക്കാന്‍ പലരും പലവിധകാര്യങ്ങള്‍ പരീക്ഷിയ്ക്കാറുണ്ട്. അടുത്തിടെ നടി മല്ലിക ഷെരാവത്ത് മുടി കഴുകാനായി മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കങ്കണ റാണൗത്തും ഇതേവഴി സ്വീകരിച്ചിരിക്കുകയാണ്.മുടി കഴുകാന്‍ മാത്രമല്ല ,കുളിയ്ക്കാന്‍ കങ്കണ മിനറല്‍ വാട്ടറാണ് ഉപയോഗിക്കുന്നത്.ഖാറിലെ തന്റെ പുതിയ വസതിയിലാണ് കങ്കണ മിനറല്‍ വാട്ടറില്‍ കുളി ആരംഭിച്ചിരിക്കുന്നത്.സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് നടി ഇങ്ങനെ ഒരു കുളി ആരംഭിച്ചെന്നു കരുതിയെങ്കില്‍ തെറ്റി.ഖാറിലെ കെട്ടിടത്തിനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മുനിസിപ്പാലിറ്റിക്കാര്‍ ്ഈ വീട്ടിലേയ്ക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടില്ല. മുനിസിപ്പാലിറ്റി വെള്ളം കിട്ടുന്നില്ലെന്ന് കരുതി കുളിയ്ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ മിനറല്‍ വാട്ടറില്‍ കുളിയ്ക്കുകയല്ലാതെ കങ്കണയ്ക്ക് വേറെ വഴിയൊന്നുമില്ലായിരുന്നു.
Leave a Reply