Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:12 am

Menu

Published on July 23, 2018 at 11:07 am

പാലക്കാട്; ലോറിക്ക് നേരെ കല്ലേറ്, ഒരാൾ കൊല്ലപ്പെട്ടു ..

kanjikode-stone-hurl-lorry-cleaner-killed

പാലക്കാട്: കഞ്ചിക്കോട് ലോറിക്ക് നേരെ കല്ലേറ്. ലോറിക്ക് നേരെയുള്ള കല്ലേറിൽ ക്ലിനര്‍ കൊല്ലപ്പെട്ടു.കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ(29) ആണ് കൊല്ലപ്പെട്ടത്. കല്ലേറിൽ പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

ലോറി സമരത്തിനിടെ സർവീസ് നടത്തിയ ചരക്കു ലോറിക്ക് നേരെയാണ് അക്രമണം ഉണ്ടായിരിക്കുന്നത്. കഞ്ചിക്കോട് വച്ചാണ് ലോറിക്ക് അപകടമുണ്ടായത്.തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോവുന്ന ലോറിക്ക് നേരെയാണ് അക്രമം നടന്നത്.

കല്ലേറിൽ പരിക്കേറ്റ മുബാറക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു. സമരം തുടങ്ങിട്ട് ഒരാഴ്ചയായെങ്കിലും അവശ്യ സാധനങ്ങൾ കൊണ്ട് പോകുന്ന ലോറികൾ സമരത്തിൽ പങ്കെടുക്കുന്നില്ല.

Loading...

Comments are closed.

More News