Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: കണ്ണൂരിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂരിലാണ് ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞത്. രാവിലെ ആറ് മണിയോടു കൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. പ്രജിത്, ജിത്തു, പ്രേമലത എന്നിവരാണ് മരിച്ചത്.
ബംഗളൂരുവില്‍ നിന്നും നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസായിരുന്നു അപകടത്തില്‍പെട്ടത്. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസുമായി തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ആ സമയത്താണ് അപകടമുണ്ടായത്. അതിനാല വലിയ തോതിലുള്ള അപകടം ഒഴിവായി. അപകട സമയത്ത് ബസ്സിൽ താനുൾപ്പെടെ ആറു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവര്‍ അറിയിച്ചത്. ബാക്കിയുള്ളവർക്കായുള്ള തിരച്ചില്‍ തുടരുന്നു.
എന്നാൽ വണ്ടിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചത് കാരണമാണോ അതോ നിയന്ത്രണം നഷ്ടപ്പെട്ടത് കൊണ്ടാണോ അപകടമുണ്ടായത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Leave a Reply