Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാറാത്ത് ക്യാംപിന് അന്താരാഷ്ട്രബന്ധമുണ്ടെന്നു അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.അന്താരാഷ്ട്രബന്ധമുണ്ടെന്നു പ്രാഥമിക അന്യേഷണത്തിൽ കണ്ടെത്തിയത് കൊണ്ടാണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് വി്ട്ടതെന്നും മന്ത്രി കാസര്‍കോട്ട് പറഞ്ഞു.
നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണൂരിലെ ആയുധ പരിശീലന കേന്ദ്രത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നാറാത്തെ പരിശീലന കേന്ദ്രത്തില്‍ നിന്നും വാളുകള്‍, ബോംബുകള്‍, വെടിമരുന്ന് തുടങ്ങിയവയാണ് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ക്യാമ്പ് പ്രവര്‍ത്തിച്ചുവരികയായായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ദേശവിരുദ്ധ ലേഖനങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിള്‍ നിന്നുള്ളവര്‍ക്ക് ഇവിടെ പരിശീലനം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Leave a Reply