Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 6:36 pm

Menu

Published on November 24, 2015 at 4:19 pm

സ്ത്രീകള്‍ കഴിവു കുറഞ്ഞവര്‍; സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നത് നാടിന്റെ തകര്‍ച്ചക്ക് കാരണമാകും -കാന്തപുരം

kanthapuram-against-women

തിരൂരങ്ങാടി: സ്ത്രീകള്‍ പുരുഷനെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണെന്നും അതുകൊണ്ട് സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നത് നാടിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും കാന്തപുരം എ.പി. അബുബക്കര്‍ മുസ്‌ലിയാര്‍. കൊടിഞ്ഞി മര്‍കസുല്‍ ഹുദ വിദ്യാഭ്യാസ സമുച്ചയവും പ്രഭാഷണ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കാന്തപുരം വിവാദ പരാമര്‍ശം നടത്തിയത്.സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നുളളത് പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സത്യവിശ്വാസികളുടെ വിശ്വാസം പിഴപ്പിക്കുന്ന ഗൂഢശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും, അവസാന കാലഘട്ടം വരുമ്പോള്‍ വിശ്വാസം സംരക്ഷിക്കുവാന്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുമെന്ന് അന്ത്യപ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News