Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും സംവിധായകന്‍ കരണ്‍ ജോഹറും തമ്മിലുള്ള വാക്ക്‌പോര് തുടരുകയാണ്. കങ്കണയുടെ ഇരവാദം കേട്ട് മടുത്തുവെന്ന കരണിന്റെ പ്രസ്താവനയ്‌ക്കെതിരെ കങ്കണ രംഗത്തെത്തിയതാണ് പുതിയ പ്രശ്‌നത്തിന് തുടക്കം.
താന്‍ ഇരയും പെണ്ണുമൊന്നുമായി സ്വയം ചിത്രീകരിച്ച് സഹതാപം പിടിച്ചുപറ്റാനോ എന്തെങ്കിലും നേടാനോ ശ്രമിച്ചിട്ടില്ലെന്ന് കങ്കണ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. ഒരു പെണ്ണ് പെണ്ണായി കഴിയുന്നതിനെ കരണ്‍ ജോഹര്‍ കളിയാക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്. എന്താണ് ഈ ഇരവാദവും സ്ത്രീവാദവും. ഇത് മുഴുവന്‍ സ്ത്രീകളെയും, പ്രത്യേകിച്ച് ദുര്‍ബലരായവരെ അപമാനിക്കലാണെന്നും കരണിന് മറുപടിയായി കങ്കണ പറഞ്ഞു.
സ്ത്രീവാദം കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ഒരു വിംബിള്‍ഡണ്‍ ചാംപ്യനാവാനോ ഒളിംപിക് മെഡലോ ദേശീയ അവാര്‍ഡോ നേടാനാവില്ല. ഒരു ജോലി കിട്ടാനോ ഗര്‍ഭിണിക്ക് തിരക്കുള്ള ബസില്‍ ഒരു സീറ്റ് ലഭിക്കാനോ പോലും അത് സഹായിക്കില്ല. ഒരു അപകടം ഉണ്ടായാല്‍ നിലവിളിക്കാന്‍ മാത്രമാണ് അത് ഉപകരിക്കുക. ആസിഡ് ആക്രമണത്തിന് വിധേയയായ തന്റെ സഹോദരി രംഗോലിക്ക് കോടതിയില്‍ കേസ് ജയിക്കാനും അത് സഹായിച്ചേക്കും, കങ്കണ പറയുന്നു.
നേരത്തെ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായാ കോഫി വിത്ത് കരണില്‍ പങ്കെടുത്തതു മുതലാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങുന്നത്. അന്ന് ദേശീയ അവാര്‍ഡ് നേട്ടത്തില്‍ കങ്കണയെ അഭിനന്ദിച്ച കരണ്‍, ആദ്യചിത്രമായ ഗാങ്സ്റ്റര്‍ കണ്ടപ്പോള്‍ ബോളിവുഡില്‍ കങ്കണയ്ക്ക് ഭാവിയില്ലെന്ന് കരുതിയിരുന്നുവെന്ന് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി നിങ്ങളും എനിക്ക് പ്രചോദനമായിട്ടുണ്ട് കരണിനോട് പറഞ്ഞ കങ്കണ മുന്‍പ് താനീ സോഫയിലിരുന്നപ്പോള്‍ നിങ്ങള്‍ എന്റെ ഇംഗ്ലീഷിനെയും ആക്‌സന്റിനെയും കളിയാക്കിയിരുന്നെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.
Leave a Reply