Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പിതൃപുണ്യം നേടി പതിനായിരക്കണക്കിനാളുകൾ ഇന്ന് കർക്കിടക വാവുബലിയിടുന്നു. ക്ഷേത്രങ്ങളിലും ബലിത്തറകളിലും പുലർച്ചെ മൂന്നു മണി മുതൽ ചടങ്ങുകൾ ആരംഭിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളിലെല്ലാം ഇന്നലെ അര്‍ധരാത്രിയോടെതന്നെ വിശ്വാസികള്‍ എത്തിയിരുന്നു. സംസ്ഥാനത്തെ ഏക പരശുരാമക്ഷേത്രമായ തിരുവല്ലമാണ് തലസ്ഥാന ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രം. ബലിതര്‍പ്പണം നടക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ ഭക്തരുടെ സൗകര്യാർത്ഥം നിരവധി മണ്ഡപങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്തും വയനാട് തിരുനെല്ലി ക്ഷേത്രത്തിലും കര്‍മ്മങ്ങള്‍ പുരോഗമിക്കുകയാണ്. 60ല്‍ അധികം ബലിത്തറകളാണ് ആലുവ മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. കനത്തമഴയും കാറ്റും ബാധിക്കാതിരിക്കാന്‍ ശംഖുമുഖം കടപ്പുറമുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Leave a Reply