Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളുരു : കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ്സിന് ജയം. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബംഗളുരു റൂറലില്‍ കോണ്‍ഗ്രസ്സിന്റെ ഡി.കെ സുരേഷ് 78,930 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.മാണ്ഡ്യയില്‍ ചലച്ചിത്രനടിയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായ രമ്യ 53,000 ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്.ജനതാദളിന്റെ സിറ്റിംഗ് സീറ്റുകളായിരുന്ന ബംഗളുരു റൂറല്‍, മാണ്ഡ്യ എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച എച്ച്.ഡി. കുമാരസ്വാമിയും ചെലുവരായസ്വാമിയും രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പി.യുടെയും ബി. എസ്. യെദ്യൂരപ്പയുടെ കെ.ജെ.പി.യുടെയും പിന്തുണയോടെയാണ് ജെ.ഡി(എസ്) രണ്ട് സീറ്റിലും മത്സരിച്ചത്. ബി.ജെ.പിയും കെ.ജെ.പി.യും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
Leave a Reply