Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 2:38 pm

Menu

Published on May 8, 2013 at 5:10 am

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മുന്നില്‍

karnataka-election-congress-comes-first

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടുമണിയോടെ സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഒരു ലക്ഷത്തോളം വരുന്ന പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ടെണ്ണലിന് തുടക്കമായത്. ആദ്യസൂചനകള്‍ അട്ടിമറിച്ച് കോണ്‍ഗ്രസ് 64 ഇടത്ത് മുന്നേറുകയാണ്. ബി.ജെ.പി 33, ജെ.ഡി.എസ് 30, കെ.ജെ.പി 9, മറ്റുള്ളവര്‍ 10 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.
ശിക്കാരിപുര മണ്ഡലത്തില്‍ യെദിയൂരപ്പ, കൊരട്ടഗരെയില്‍ ജി. പരമേശ്വര്‍, രാമനഗരത്ത് കുമാരസ്വാമി, വരുണയില്‍ സിദ്ധരാമയ്യ, ഹുബ്ലി ദര്‍വാര്‍ഡ് സെന്‍ട്രലില്‍ ജഗദീഷ് ഷെട്ടാര്‍ എന്നിവര്‍ മുന്നിലാണ്. കോണ്‍ഗ്രസിന്റെ ലീഡ് നില ഉയര്‍ന്നതോടെ ഏതാനും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ചെറിയ തോതിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഉച്ചയോടെ ഏകദേശ ചിത്രം വ്യക്തമാകും. നാലിടത്തായാണ് ബംഗളൂരുവിലെ 28 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്ത് 224 മണ്ഡലങ്ങളാണുള്ളത്. മൈസൂരിലെ പെരിയപട്ടണയില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് 28ലേക്ക് മാറ്റിയിട്ടുണ്ട്.
അഴിമതി മുഖ്യവിഷയമായ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് വ്യക്തമാക്കിയെങ്കിലും ഭരണകക്ഷിയായ ബി.ജെ.പി പ്രതീക്ഷ കൈവിടുന്നില്ല. കേവല ഭൂരിപക്ഷത്തിലെത്താന്‍ വേണ്ടത് 113 സീറ്റാണ്. 71.29 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 35 വര്‍ഷത്തിനിടെ ഏറ്റവും വലിയ പോളിങ്ങാണിത്. 2940 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News