Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്.അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കേസില്‍ എട്ടു മാസത്തെ തടവിനൊടുവില്‍ കുറ്റവിമുക്തയായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജയലളിത കഴിഞ്ഞ ആഴ്ച സത്യപ്രതിഞ്ജ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി പദത്തില്‍ തിരികെ എത്തിയതിന് തൊട്ടുടനെയാണ് കര്‍ണാടക സര്‍ക്കാറിന്റെ നീക്കം. എഐഎഡിഎംകെ നേതാവ് ജയലളിത കഴിഞ്ഞ മാസമാണ് കുറ്റവിമുക്തയായത്. 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്. കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന 20014 സെപ്തംബര്‍ 27ലെ ബംഗലൂരു പ്രത്യേക കോടതിയുടെ വിധി ജസ്റ്റിസ് സി. ആര്‍ കുമാരസ്വാമി റദ്ദാക്കുകയായിരുന്നു.
Leave a Reply