Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു.കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്.ഉപാദികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ശിക്ഷ റദ്ദാക്കാൻ കാരണമില്ലെന്ന് കോടതി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ രാം ജെഠ്മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരായത്.ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചതായി നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു.കേസില്‍ ജയലളിത പുറത്തിറങ്ങിയാലും അവര്‍ക്ക് കേസില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് മലാനി കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി ഈ വാദം തള്ളിക്കളഞ്ഞു.അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും 100 കോടി രൂപ പിഴയും ലഭിച്ച ജയലളിത ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.നേരത്തെ ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 1ന് പരിഗണിച്ചെങ്കിലും ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു.
Leave a Reply