Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു:മഹാവിഷ്ണുവായി പരസ്യത്തിൽ അഭിനയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ആലോചിക്കണമെന്നും പല പ്രശസ്തരും പണത്തിനു വേണ്ടി മാത്രം ഇത്തരം പരസ്യത്തില്‍ അഭിനയിക്കുന്ന പ്രവണത കൂടി വരുകയാണെന്നും കോടതി പറഞ്ഞു. എന്നാല്‍ മാഗസിനില്‍ മുഖചിത്രമായതിന് തന്റെ കക്ഷി പണം വാങ്ങിയിട്ടില്ലെന്ന് ധോണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ഇക്കാര്യം കാണിച്ച് ധോണി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍വാദത്തിനായി കോടതി കേസ് ഓഗസ്റ്റ് 17ലേക്ക് മാറ്റി.2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാഗസിനില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഹിന്ദു ദൈവത്തിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ.ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവാണ് ഫിബ്രവരിയില്‍ ഹര്‍ജി കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്ന് കോടതി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുക്കുകയും ചെയ്തിരുന്നു.
Leave a Reply