Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കാണിക്കേണ്ട ഗൗരവം ഹൈക്കോടതി ഈ കേസില്‍ കാട്ടിയില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതി പിഴവ് പറ്റി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് കേസില്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അവധിക്കാലത്തിന് ശേഷം കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ജയലളിതക്ക് കര്‍ണാടക പ്രത്യേക കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷിച്ചത്. അതിനെതിരെ നല്‍കിയ ഹര്‍ജി അംഗീകരിച്ച് മെയ് 11ന് ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി. ജയലളിതയുടെ സ്വത്ത് പെരുപ്പിച്ചുകാണിച്ചുവെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.
Leave a Reply