Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ. ദക്ഷിണ മേഖലാ സംഘാടക സെക്രട്ടറിയുമായ എം.കെ. അഴഗിരിയെ ഡി.എം.കെ.യില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നതാണ് അഴഗിരിയെ സസ്പെൻഡ് ചെയ്യാനുള്ള കാരണം. അഴഗിരി പാർട്ടിയിൽ തുടർന്നാൽ പാർട്ടിയിലെ അച്ചടക്കം തകർക്കുമെന്നും,പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അഴഗിരിയെ നീക്കം ചെയ്തതായി ഡി.എം.കെ. ജനറല്‍ സെക്രട്ടറി കെ.അന്‍പഴകന്‍ പത്രക്കുറിപ്പിൽ പറയുന്നു.മധുരയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് കുറച്ചുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ആ നടപടി സ്വീകരിക്കാതെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യമില്ലാതെ തർക്കിക്കുകയാണ് അഴഗിരി ചെയ്തത്.
Leave a Reply