Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കസബ സിനിമയെയും മമ്മുട്ടിയെയും വിമര്‍ശിച്ച നടി പാര്‍വതിക്ക് കസബ സിനിമയുടെ സംവിധായകന്റെ മറുപടി. ‘വനിത’ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്റെനായ നിതിന്‍ രഞ്ജി പണിക്കരുടെ പ്രതികരണം. ഈ വിഷയത്തില്‍ നടി പാര്‍വതി യാതൊരു വിത മറുപടിയും അര്‍ഹിക്കുന്നില്ല എന്നാണ് നിതിന്‍ പറയുന്നത്.
‘ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാനില്ല. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല’ – നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകന്‍ കൂടിയായ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. സിനിമയില്‍ മമ്മുട്ടിയുടെ നായക കഥാപാത്രമായ രാജന്‍ സക്കറിയ സ്ത്രീ വിരുദ്ധത കലര്‍ന്ന ഒരുപിടി സംഭാഷണങ്ങള്‍ അവതരിപ്പിച്ചുവെന്നും മമ്മുട്ടിയില്‍ നിന്നും ഈ രീതിയില്‍ പ്രതീക്ഷിച്ചില്ല എന്നുമായിരുന്നു പാര്‍വ്വതി ഈയിടെ തിരുവനന്തപുരത്തു നടന്ന ഫിലിം ഫെസ്‌റിവലിനിടെ ഒരു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നത്. സംഭവം പറഞ്ഞു കുടുങ്ങിയ പാര്‍വതി തുടര്‍ന്ന് ഒട്ടനവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിരവധി പേര്‍ പാര്‍വതിയുടെ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Leave a Reply