Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കശ്മീരില്‍: കശ്മീരിൽ പൊലീസ് നടത്തിയ ടിയർഗ്യാസ് പ്രയോഗത്തിൽ 18കാരൻ കൊല്ലപ്പെട്ടു.പെല്ലറ്റ് പ്രയോഗത്തില്‍ എട്ടു വയസുകാരനും 50കാരിയായ സ്ത്രീക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇതില്‍ എട്ടുവയസ്സുകാരന്റെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയില്‍ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇര്‍ഫാന്‍ അഹ്മദ് കൊല്ലപ്പെട്ടത്.ഇര്‍ഫാന്റെ നെഞ്ചില്‍ ഗ്യാസ് ഷെല്‍ പതിക്കുകയായിരുന്നു. ഉടന്‍തന്നെ ഇര്‍ഫാനെ എസ്.എച്ച്.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കശ്മീരില്‍ 44 ദിവസമായി കര്‍ഫ്യൂ തുടരുകയാണ്. ഇതുവരെ 68 പേര്‍ കൊല്ലപ്പെട്ടു. 44 ദിവസത്തിനിടെ 1500ല്‍പരം സാധാരണക്കാര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ട്.
Leave a Reply