Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേൽ കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്റെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി കെ.വി തോമസ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കേരളത്തിന്റെ ആശങ്ക പരിഹരിക്കപ്പെടുമെന്ന് സോണിയ ഉറപ്പു നല്‍കിയതായി തോമസ് പറഞ്ഞു.പരിസ്ഥിതിലോല പ്രദേശങ്ങളായി കസ്തൂരിരംഗന്‍ സമിതി അടയാളപ്പെടുത്തിയ പ്രദേശങ്ങളുടെ അതിരുകള്‍ പുന:പരിശോധിക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. എന്നാൽ കരട് വിജ്ഞാപനത്തിന് പകരം ഓഫീസ് മെമ്മോറാണ്ടം മാത്രമാണ് പുറത്തിറക്കിയിരുന്നത്.ഹൈറേഞ്ച് സംരക്ഷണ സമിതിയും കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമാണ് പിന്നീട് കരട് വിജ്ഞാപനം ആവശ്യപ്പെട്ടത്.
Leave a Reply