Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പ്രസിദ്ധ കഥക് നര്‍ത്തകി സിതാരദേവി (94) അന്തരിച്ചു.മുംബയിലെ ജസ്‌ലോക് ആശുപത്രിയില്‍ വച്ച് ഇന്നുപുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കഥകിനെ ബോളിവുഡില്‍ ജനപ്രിയമാക്കിയത് സിതാരദേവിയാണ്. പിതാവ് സുഖ്‌ദേവ് മഹാരാജില്‍ നിന്നാണ് സിതാര കഥക് അഭ്യസിക്കാന്‍ തുടങ്ങിയത്. 1960 ന് മുമ്പുള്ള നിരവധി ഹിന്ദിസിനിമകളിൽ സിതാര അഭിനയിച്ചിട്ടുണ്ട്.സംഗീത നാടക അക്കാഡമി അവാര്‍ഡ്, പദ്മശ്രീ, കാളിദാസ് സമ്മാന്‍, ഇന്ത്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയ അവാർഡുകൾ സിതാരയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമ സംവിധായകന്‍ കെ ആസിഫായിരുന്നു ആദ്യഭര്‍ത്താവ്. പിന്നീട് പ്രതാപ് ബാരോത്തിനെ വിവാഹം കഴിച്ചു.വിദേശത്തുള്ള മകന്‍ എത്തിയ ശേഷം വ്യാഴാഴ്ചയായിരിക്കും സംസ്‌കാരം നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു.
Leave a Reply