Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിജയ് ഇരട്ടവേഷത്തിലെത്തിയ ‘കത്തി’ എന്ന ചിത്രത്തിൽ സമയക്രമത്തിന് വേണ്ടി ഡിലീറ്റ് ചെയ്ത സീനും ഗാനവും ഇപ്പോൾ യൂട്യൂബിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കത്തിയുടെ പലഭാഗങ്ങളും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.അതിൽ വിജയ് യും മൂന്ന് വൃദ്ധരും പ്രത്യക്ഷപ്പെടുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീനാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുന്നത്. ഈ സീനിൽ വിജയ്‌യ്ക്ക് സംഭാഷണങ്ങളൊന്നുമില്ലെങ്കിലും ഇളയദളപതിയുടെ ഭാവങ്ങള്‍ ആരാധകരെ ഏറെ ആകർഷിച്ചിട്ടുണ്ട്.
–
–
ഡിലീറ്റ് ചെയ്യപ്പെട്ട ഗാനവും ഇതോടൊപ്പം ആളുകളെ ആകർഷിക്കുന്നതാണ്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ആലപിച്ച ഗാനത്തിൽ വിജയ്‌യും സാമന്തയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ വിജയ് ഉപയോഗിച്ച ചില ഡയലോഗുകളും, ചിത്രത്തിന്റെ നിര്‍മാണ കമ്പനിയുടെയും പേരിലുമായിരുന്നു ആദ്യം വിവാദങ്ങൾ ഉയർന്നിരുന്നത്.
–
Leave a Reply