Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് വിജയ് ചിത്രം ‘കത്തി’ റിലീസ് ചെയ്ത ആദ്യ ദിനം തന്നെ നേടിയത് 15.4 കോടി രൂപയുടെ കളക്ഷന്‍. ബുധനാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം വാരാന്ത്യ കളക്ഷനില്‍ പുതിയ റെക്കോഡിടുമെന്നാണ് കരുതുന്നത്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. 70 കോടി രൂപ ചിലവഴിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് ഒട്ടനവധി അനിശ്ചിതത്വങ്ങള്‍ക്കു ശേഷം ബുധനാഴ്ചയാണ് കത്തി തിയേറ്ററുകളിലെത്തിയത്.കൊട്ടും ബഹളവും പടക്കം പൊട്ടക്കലുമൊക്കെയായിട്ടായിരുന്നു ആരാധകര്‍ കത്തിയെ ആദ്യദിനം എതിരേറ്റത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Leave a Reply