Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ സ്വന്തം മമ്മുക്കയും ബോളിവുഡ് സുന്ദരി കത്രീന കൈഫും തമ്മില്‍ 11 വര്‍ഷത്തെ ഇടവേളക്ക് ശഷം കണ്ടുമുട്ടിയപ്പോള്‍ അതീവ രസകരമായ ചില സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. വര്‍ഷം കഴിയും തോറും പ്രായം കുറഞ്ഞു വരുന്ന രീതിയിലുള്ള മമ്മുട്ടിയുടെ ഗ്‌ളാമര്‍ തന്നെയാണ് ബോളിവുഡ് താരത്തെയും ഞെട്ടിച്ചത്.
മമ്മുട്ടിയുടെ ഈ സൗന്ദര്യത്തെ ഇപ്പോള്‍ വാനോളം പുകഴ്ത്തിയിരിക്കുകയാണ് കത്രീന കൈഫും. മുമ്പ് ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ച ബല്‍റാം വോഴ്‌സ് താരാദാസ് ഇറങ്ങിയിട്ട് പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. രണ്ടുപേരും അവരുടേതായ സിനിമാ മേഖലകളില്‍ ഏറെ മാറുകയും ചെയ്തു. എന്നിരുന്നാലും മമ്മുട്ടിയുടെ സൗന്ദര്യത്തിനു മാത്രം ഒരു മാറ്റവുമില്ലാതെ നിലകൊള്ളുന്നതാണ് കത്രീനയെ പോലും അതിശയിപ്പിക്കുന്നത്.
ഈ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം 11 വയസ്സ് വീണ്ടും പ്രായം കുറഞ്ഞിരിക്കുകയാണെന്നാണ് കത്രീന പറഞ്ഞത്. കല്ല്യാണ്‍ ജൂവല്ലേഴ്സ്സിന്റെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അതിഥികളായി എത്തിയതായിരുന്നു രണ്ടുപേരും. ഇത്രയും കാലത്തിനിടക്ക് തന്‍ ഒരുപാട് മാറിയെങ്കിലും മമ്മുട്ടി സാര്‍ എന്നത്തേക്കാളും ചെറുപ്പമായിരിക്കുന്നു എന്നും കത്രീന കൈഫ് പറഞ്ഞു.
ഇത് കേട്ട മമ്മുട്ടി തന്റെ തനത് ശൈലിയില്‍ ഒരു പുഞ്ചിരി മറുപടിയായി നല്‍കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മമ്മുട്ടിയെ കണ്ടതാണ് ഏറ്റവും വലിയ സന്തോഷമെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.
Leave a Reply