Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ വ്യാജ വിവാഹ വാർത്തകൾ പരക്കുന്നതായി നടന്‍ ദിലീപും നടി കാവ്യാ മാധവനും. ദിലീപും കാവ്യയും ഏപ്രിൽ 16 ന് ഗുരുവായൂരിൽ വെച്ചു വിവാഹിതരാകുന്നതായ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ 1ന് ആണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഏപ്രിൽ ഫൂളിന് ഫൂൾ ആക്കാനായിട്ടാണ് ഏതോ ഓണ്‍ലൈൻ മീഡിയ ഈ വാർത്ത പ്രചരിപ്പിച്ചത്. എന്നാൽ ഇതു പിന്നീടു കാട്ടുതീ പോലെ പരക്കുകയായിരുന്നു. വിവാഹിതനാകുമ്പോള്‍ അക്കാര്യം താന്‍ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. അതേസമയം കാവ്യാ മാധവന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പിക സൃഷ്ടി മാത്രമാണെന്ന് കാവ്യാ മാധവന്‍ പറഞ്ഞു.
കാവ്യാ മാധവന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ്. എന്റെ നന്മയിലും, വളര്‍ച്ചയിലും എന്നും പ്രോല്‍സാഹനങ്ങളേകുന്ന പ്രേക്ഷകരോട്…,ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍ എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു.”
തന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പതിവായിരിക്കുകയാണെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്റെ റിലീസിന് തൊട്ടുമുന്‍പാണ് വിവാഹവാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
Leave a Reply