Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ നല്‍കിയ മൊഴി പുറത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് വിട്ടിരിയ്ക്കുന്നത്. നേരത്തേ ദിലീപിനെതിരെ നടന്‍ സിദ്ദിഖ്, മഞ്ജു വാര്യര്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ മൊഴിയും പുറത്തു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുമെന്നാണു കാവ്യയുടെ മൊഴിയില്‍ പറയുന്നത്. ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് ഈ നടിയും കാരണമായതായി കാവ്യയുടെ മൊഴിയില്‍ പറയുന്നു.
ദിലീപും ആദ്യ ഭാര്യ മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണു തുടങ്ങിയതെന്ന് തനിക്ക് അറിയില്ലെന്ന് കാവ്യ പറയുന്നു. അവര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണമായിട്ടുണ്ട്. എന്നാല്‍ ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണക്കാരി താനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് താന്‍ കേട്ടറിഞ്ഞിട്ടുണ്ടെന്ന് കാവ്യ മൊഴിയില്‍ പറയുന്നു.
അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായിക റിമി ടോമി വിളിച്ചപ്പോഴാണെന്ന് കാവ്യ പറയുന്നു. പള്‍സര്‍ സുനിയെ തനിക്കറിയില്ല. അങ്ങനെയൊരാളെ കണ്ടതായി ഓര്‍മയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപേട്ടന്‍ അറിയുന്നത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. ദിലീപേട്ടനും മഞ്ജുവും പിരിയാന്‍ കാരണം പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്ന് കാവ്യ പറയുന്നു.
Leave a Reply