Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയിലേക്കുള്ള തൻറെ മൂന്നാവരവിന് തയ്യാറെടുക്കുന്ന കാവ്യ മാധവൻറെ നിബന്ധനകള്‍ സംവിധായകര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്.വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചുവന്നെങ്കിലും ടൈപ്പ് വേഷങ്ങളില്‍ ഒതുങ്ങിയ കാവ്യ സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. കാവ്യയുടെ ഈ കടുംപിടുത്തം സിനിമകളുടെ റിലീസ് അകാരണമായി വൈകിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഷീ ടാക്‌സി, ആകാശവാണി തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്നാം വരവില്‍ സിനിമകള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന കാവ്യയുടെ നിബന്ധനകൾ ഇവയാണ്…
–

–
1. ഇനിയുള്ള സിനിമകളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണം. ഷി ടാക്‌സി എന്ന ചിത്രത്തിന് കാവ്യതന്നെയാണ് ഡബ്ബ് ചെയ്തത്.
2.തൻറെ മൂന്നാം വരവിൽ ആദ്യം റിലീസ് ചെയ്യേണ്ടത് ഷീ ടാക്‌സിയാകണമെന്നാണ് കാവ്യയുടെ നിർബന്ധം. ആകാശവാണിയുടെ ഡബ്ബിംഗ് വൈകിപ്പിക്കുന്നതിന് ഇതും കാരണമായി കാരണമായി പറയുന്നുണ്ട്. പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ ആകാശവാണി എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംഭാഷണത്തിന് പ്രാധാന്യമുള്ള കഥാപാത്രമാണിത്. എന്നാൽ കാവ്യയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിന് ചിത്രത്തിന്റെ സംവിധായകനായ ഖയസിന് തീരെ താത്പര്യമില്ല.
3.ഡബ്ബിംഗിന് പുറമെ പരസ്യ ചിത്രങ്ങളിലും മറ്റ് ചില കാര്യങ്ങളിലും കാവ്യ കടുംപിടുത്തം തുടരുന്നതായാണ് സിനിമാ രംഗത്തു നിന്നുള്ള വാർത്തകൾ.
അക്ഷരസ്ഫുടതയും ശബ്ദസൗകുമാര്യവുമുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് സിനിമ ഡബ്ബ് ചെയ്യിക്കണമെന്നാണ് സംവിധായകൻ ഖയസിൻറെ താത്പര്യം. കാവ്യയുടെ ഈ കണ്ടീഷൻസ് തുടരുന്നതിനാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ജോലികള്‍ അവതാളത്തിലായിരിക്കുകയാണ്.
–

Leave a Reply