Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയപ്പെട്ട നടി കാവ്യാ മാധവൻറെ 33ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ദിലീപുമായുള്ള വിവാഹം കഴിഞ്ഞ ശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാളായിരുന്നു ഇത്. വിവാഹ ശേഷമുള്ള ആദ്യ ഓണം പോലും ദിലീപിനൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യം കാവ്യയ്ക്കുണ്ടായിരുന്നില്ല. എന്നാൽ ജയിലില്‍ ആണെങ്കിലും കാവ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ ദിലീപ് മറന്നില്ല. പിറന്നാള്‍ ദിവസം ആശംസ അറിയിക്കുന്നതിനായി ദിലീപ് കാവ്യയെ വിളിച്ചിരുന്നുവെന്ന് മംഗളം പത്രം റിപ്പോർട്ട് ചെയ്യുന്നു. വെറും ഒരു മിനിറ്റിനുള്ളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം അവസാനിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപ് വിളിച്ചപ്പോള്‍ കാവ്യാ മാധവന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അഞ്ചാം തവണ ദിലീപ് ജാമ്യത്തിനപേക്ഷിച്ചപ്പോൾ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കാവ്യ.എന്നാൽ ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിച്ച വാര്‍ത്ത അറിഞ്ഞതോടെ വീട്ടുകാർ നിരാശരാവുകയായിരുന്നു.
ദിലീപ് ജയിലിലായതിനാല്‍ പിറന്നാളിന് ആഘോഷ പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം കണ്ണീരില്‍ ഒതുക്കി കഴിയുകയാണ് ഇപ്പോൾ നടി. ദിലീപും കാവ്യയും വിവാഹിതരായതിന് ശേഷമുള്ള മീനാക്ഷിയുടെ പിറന്നാള്‍ ഇവർ വളരെ ഗംഭീരമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്. 2017 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും ഇവരെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ കാവ്യയ്ക്കും നാദിർഷയ്ക്കും പങ്കുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കയാണ്.
Leave a Reply