Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏപ്രിൽ ഫൂളിന്റെ ഭാഗമായി ആരോ എഴുതിവിട്ട വാർത്തയായിരുന്നു കാവ്യ – ദിലീപ് വിവാഹം.ആ വാർത്തയുണ്ടാക്കിയ വിഷമത്തിൽ നിന്ന് താൻ ഇതുവരെ മോചിതയായിട്ടില്ലെന്ന് അടുത്തിടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു. എന്നാൽ വീണ്ടുമൊരു വിവാഹ ജീവിതത്തിനായി താനൊരാളെ കാത്തിരിക്കുകയാണെന്നും അത് ദിലീപല്ലെന്നും കാവ്യ മാധവന്‍ അഭിമുഖത്തിൽ പറയുന്നു. തന്നെ സെലിബ്രേട്ടിയായി കാണാത്ത ഒരാളെയാണ് താൻ കാത്തിരിക്കുന്നതെന്നും ഇനിയൊരു നല്ല ബന്ധം വരുമോ എന്ന് സംശയമാണെന്നും കാവ്യ പറയുന്നു. എന്റെ വിവാഹ വാര്‍ത്തയ്ക്ക് മാതാപിതാക്കളെക്കൊണ്ട് മറുപടി പറയിക്കേണ്ടി വന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്ന് കാവ്യ പറയുന്നു. ദിലീപ് -കാവ്യ വിവാഹം തീരുമാനിച്ചോ എന്ന ചോദ്യത്തിന് ഉത്തരം പറയലായിരുന്നു അച്ഛന്റെ അന്നത്തെ പണി. അദ്ദേഹം സംയമനത്തോടെ അക്കാര്യം കൈകാര്യം ചെയ്തു. മാതാപിതാക്കളെ വിശ്രമിക്കേണ്ട സമയത്ത് ഇനിയും ബുദ്ധിമുട്ടിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടെന്നും കാവ്യ പറയുന്നു.എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചു എല്ലാ പെണ്‍കുട്ടികളേയും പോലെ ഭര്‍ത്താവും കുട്ടികളും ഉള്‍പ്പെട്ട ഒരു വലിയ ലോകം തന്റെയും സ്വപ്‌നത്തിലുണ്ടായിരുന്നു. അത് ശരിയാകാതെ വന്നപ്പോള്‍ വലിയ വിഷമമായിരുന്നു. തകര്‍ക്കാന്‍ പലരും വരും വീണ്ടും താന്‍ ഒരു കല്യാണം കഴിച്ചാല്‍ അത് എങ്ങിനെ കുഴപ്പമാക്കാമെന്ന് പലരും ആലോചിക്കും. കല്യാണം കഴിഞ്ഞ് ഉഗാണ്ടയില്‍ പോയാലും പ്രശ്‌നമുണ്ടാക്കാന്‍ വണ്ടിപിടിച്ചു വരുമെന്നും കാവ്യ പറയുന്നു. എന്തായാലും കഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്ത് മനസ്സ് പുണ്ണാക്കാൻ ഞാനില്ലെന്നും ജീവിതം വരുമ്പോലെ വരട്ടെയെന്നും അഭിമുഖീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കലാണ് പ്രധാനമെന്നുമാണ് കാവ്യയുടെ ഇപ്പോഴത്തെ നിലപാട്.
Leave a Reply