Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് കുറെനാളായി അഭ്യൂഹങ്ങള്‍ പ്രച്ചരിക്കുന്നുണ്ട്. അടുത്തിടെ കാവ്യയും കുടുംബവും ഗുരുവായൂരില്‍ ദര്‍ശനം നടത്തുകയും വിവാഹത്തിൻറെ മുന്നോടിയായുള്ള ചില പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തിരുന്നു.ഇത് കാവ്യ ഉടന്‍ വിവാഹിതയാകുന്നതിന്റെ മുന്നോടിയായി ആണെന്നായിരുന്നു പ്രചരണം.ഈ വാര്‍ത്ത നിഷേധിച്ചു കാവ്യയും മാതാവ് ശ്യാമളയും രംഗത്തെത്തിയാതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.എന്നാല്‍ കാവ്യ വിവാഹിതയാകാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ക്യാമറാമാന്‍ സഞ്ജയ് മേനോനെയാണ് കാവ്യ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.വിവാഹശേഷം കാവ്യ അഭിനജീവിതത്തോട് വിട പറഞ്ഞേക്കു മെന്നും സൂചനയുണ്ട്.വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണെന്നും പറയുന്നു.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും ടെലികമ്മ്യൂണിക്കേഷന്‍ ബിരുദധാരിയുമായ നിശാലും തമ്മിലുള്ള കാവ്യുടെ ആദ്യ വിവാഹം.കുവൈറ്റില്‍ ഒരുവര്‍ഷത്തോളം കഴിഞ്ഞ ഇരുവരും പിരിഞ്ഞു. ദിലീപിനെയാണ് ഇതിൻറെ പേരില്‍ പ്രതിക്കൂട്ടിലെത്തിച്ചത്.വൈകാതെ മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വന്നതോടെ കൂടുതല്‍ കാവ്യയെക്കുറിച്ച് കൂടുതല്‍ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.ചൈനാ ടൗണ്‍, പോക്കിരി രാജ എന്നി ചിത്രങ്ങളുടെ ക്യാമറ പ്രവര്‍ത്തിപ്പിച്ച സഞ്ജയ്‌മേനോൻറെ ആദ്യവിവാഹമാണിത്.രണ്ടാം വിവാഹം രണ്ടു വര്‍ഷത്തിന് ശേഷം നടക്കുമെന്നാണ് അറിയുന്നത്.വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹംകഴിക്കാമെന്ന്കാവ്യ സമ്മതിക്കുകയായിരുന്നു. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്നാണ് കാവ്യയുടെ ആഗ്രഹമെന്നും സൂചനയുണ്ട്.
Leave a Reply