Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൻറെ പുതിയ സുഹൃത്തിനൊപ്പം നിൽക്കുന്ന കാവ്യയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഏഴ് അടി നാല് ഇഞ്ച് ഉയരമുള്ള ശ്രീധറാണ് കാവ്യയുടെ പുതിയ സുഹൃത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തിയത്.ഉയരം കൂടുമ്പോള്‍ ചായയ്ക്ക് മാത്രമല്ല, ചില സൗഹൃദ മധുരങ്ങളുടെയും സ്വാദ് കൂടാറുണ്ടെന്ന തലക്കെട്ടോടെയാണ് കാവ്യ തൻറെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തുന്നത്. 7 അടി 4 ഇഞ്ച് ഉയരമുള്ള ശ്രീധർ എന്ന ഈ ഹൈദരാബാദുകാരൻ ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ക്രെയിൻഓപ്പറേറ്റർ ആണ്. “ആകാശവാണി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് പരിചയപ്പെട്ടതെന്നും താരം തൻറെ പോസ്റ്റിൽ കുറിക്കുന്നു.ആകാശം മുട്ടെ ഉയരം തോന്നിപ്പിക്കുമ്പോഴും വിനയം കൊണ്ട് തല കുനിക്കുന്ന വന്മരങ്ങളെ പോലെ, ആകാശവാണി എന്ന ചിത്രത്തിന്റെ സെറ്റിലാകെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു ഈ സഹൃദയന്‍ എന്നും കാവ്യ മാധവന്‍ പറയുന്നു.ഇരുവരും ഒരുമിച്ചുനിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമുള്ള പോസ്റ്റിലാണ് ഈ അപൂർവ സൗഹൃദത്തിൻറെ വിവരങ്ങൾ നൽകിയിരിക്കുന്നത്.
കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
”ഉയരം കൂടുംതോറും ചായയുടെ മാത്രമല്ല , ചില സൗഹൃദ മധുരങ്ങളുടെയും സ്വാദ് കൂടാറുണ്ട്. “ആകാശവാണി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് പരിചയപ്പെട്ട 7 അടി 4 ഇഞ്ച് ഉയരമുള്ള ശ്രീധർ എന്ന ഈ ഹൈദരാബാദുകാരൻ ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ക്രെയിൻഓപ്പറേറ്റർ ആണ്.
ദശാവതാരം സിനിമയിലെ 7 അടി ഉയരമുള്ള കമലഹാസൻ കഥാപാത്രത്തിന്റെ ഡ്യൂപ്പ് കൂടിയായിരുന്നു ഒട്ടേറെ ജോലികൾ ഒറ്റക്ക് ചെയ്യുന്ന ഈ സാങ്കേതിക വിദഗ്ദൻ.
ആകാശം മുട്ടെ ഉയരം തോന്നിപ്പിക്കുമ്പോഴും വിനയം കൊണ്ട് തല കുനിക്കുന്ന വന്മരങ്ങളെ പോലെ , ആകാശവാണി എന്ന ചിത്രത്തിന്റെ സെറ്റിലാകെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങൾ സമ്മാനിച്ചു ഈ സഹൃദയൻ.”
Leave a Reply