Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on March 8, 2018 at 3:16 pm

വീട്ടിൽ ദാരിദ്ര്യവും ഐശ്വര്യക്കേടും ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി …!

keeping-these-things-in-your-house-can-lead-to-poverty

വീട്ടിൽ ഐശ്വര്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.വീട്ടിൽ ഐശ്വര്യക്കേടിന് കാരണം പലപ്പോഴും നമ്മള്‍ തന്നെ ആണെങ്കിലും അതുണ്ടാക്കുന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. നമ്മുടെ അശ്രദ്ധ മൂലമാണ് പലപ്പോഴും വീട്ടിൽ ഐശ്വര്യക്കേട് ഉണ്ടാകുന്നത്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കാവുന്നതാണ്. വീട്ടിൽ ദാരിദ്ര്യവും ഐശ്വര്യക്കേടും വരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

എല്ലാ ഹിന്ദു വീടുകളിലും കാണുന്ന ഒരു കാഴ്ചയാണ് സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്നത്. എന്നാൽ ചില വീടുകളിൽ ഈ രീതി കാണാറില്ല. ഇത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ബാക്കിയുള്ള ഭക്ഷണം കേടുവരാത്ത രീതിയിൽ സൂക്ഷിക്കണം. കേടായ ഭക്ഷണ പദാർത്ഥങ്ങൾ ഒരിക്കലും വീടിനകത്ത് വെയ്ക്കാൻ പാടില്ല. ഇത് ദാരിദ്ര്യത്തിനും പല രോഗങ്ങൾ ഉണ്ടാവുന്നതിനും കാരണമാകും. ചില വീടുകളിൽ കാണുന്ന ഒരു കാഴ്ചയാണ് കിടപ്പുമുറിയിലുള്ള ടിവി. ഇത് ആദ്യം തന്നെ ഒഴിവാക്കണം. അതില്‍ നിന്ന് പ്രസരിക്കുന്ന തരംഗങ്ങള്‍ വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജമാണ് ഉണ്ടാക്കുന്നത്. അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍ ഉള്ളവർ അത് ദിവസവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വെന്റിലേറ്ററുകള്‍ തുറന്നിടുകയും വേണം. വീടിനകത്ത് മദ്യം കയറ്റുന്നത് അശുഭ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത് വീടിനകത്ത് നെഗറ്റിവ് എനർജി വർദ്ധിപ്പിക്കുന്നു.

ദിവസവും മാറ്റിയിടുന്ന വസ്ത്രങ്ങള്‍ മുറിയില്‍ കൂട്ടിയിടാതെ എന്നും അലക്കിയിടാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം വീട്ടിൽ നെഗറ്റിവ് എനർജി ഉണ്ടാവാൻ കാരണമാകും. വീട്ടിൽ കറുത്ത നിറത്തിലുള്ള കർട്ടനുകളോ ബെഡ്ഷീറ്റോ ഉപയോഗിക്കാൻ പാടില്ല.ഇത് പോസിറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കാൻ കാരണമാകും. കൂര്‍ത്ത ഭാഗങ്ങളുള്ള ഫര്‍ണീച്ചറുകള്‍ വീട്ടിൽ ഉപയോഗിക്കാതിരിക്കുക. ഇത് അശുഭകരമാണ്‌. ബെഡ്‌റൂമില്‍ ഡ്രസ്സിംഗ് ടേബിളില്‍ കണ്ണാടി വെക്കുമ്പോള്‍ കിടക്കയില്‍ നിന്നും കാണും വിധം കണ്ണാടികള്‍ വെക്കാതിരിക്കുക. പൊട്ടിയ കണ്ണാടികളും വീടിനകത്ത് വെയ്ക്കാൻ പാടില്ല. യുദ്ധം ഓടുന്ന കുതിര തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഒരിക്കലും വീട്ടില്‍ വെയ്ക്കാൻ പാടില്ല.ഇത് ദാരിദ്ര്യത്തിന് കാരണമാകും.

Loading...

Leave a Reply

Your email address will not be published.

More News