Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിരക്കിട്ട് രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ തീരുമാനം ഇടവരുത്തി.ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ മാത്രമെ ചെയ്യൂവെന്ന് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജിതീരുമാനം ശരിയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കുറച്ചുനാള്‍ കൂടി അധികാരത്തില്‍ തുടരേണ്ടതുണ്ടായിരുന്നു.ജന്‌ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്ന ദിവസം തന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി. യോഗങ്ങളോ മറ്റോ വിളിച്ചുകൂട്ടി സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.തിടുക്കത്തില്‍ രാജി വെക്കേണ്ടി വന്നതിനാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിക്കെതിരായി പ്രചരണങ്ങള്‍ നടത്തി. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ആം ആദ്മി സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് അവര്‍ പ്രചരിപ്പിച്ചു.ഇനി തെരഞ്ഞെടുപ്പുണ്ടായാല്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളും പാര്‍ട്ടി നേടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Leave a Reply