Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രളയം കഴിഞ്ഞതോടെ സംസ്ഥാനത്ത് വരാനിരിക്കുന്നതു വരള്‍ച്ചയുടെ കാലമാണെന്നു സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണു സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്നു ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. അണക്കെട്ട് കൈകാര്യം ചെയ്തതില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും പ്രളയത്തിന് ആക്കം കൂട്ടിയത് ഇതല്ലെന്നും മാത്യു ടി. തോമസ് ആവര്‍ത്തിച്ചു.
അണക്കെട്ട് തുറന്നു വിട്ടതിലെ അപാകതയെക്കുറിച്ചാണ് നാട്ടിലെ ചര്‍ച്ച മുഴുവന്‍. അതിനാണ് ഏവര്‍ക്കും താല്‍പ്പര്യവും. പ്രളയാനന്തര കേരളത്തിന്‍റെ ചര്‍ച്ച അതില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഞെട്ടിപ്പിക്കുന്ന തരത്തില്‍ പുഴകളിലെയും കിണറുകളിലെയും വെള്ളം താഴുകയാണ്. കടുത്ത വരള്‍ച്ചയിലേയ്ക്കാണു സംസ്ഥാനം നീങ്ങുന്നതെന്ന് ഇതില്‍ നിന്നു വ്യക്തം. ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണ്.
1924 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമാണ് 2018ലെ വെള്ളപ്പൊക്കം. അന്ന് വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളാണ് വീണ്ടും മുങ്ങിപ്പോയത്. ഇത് മനസിലാക്കിയുള്ള മാറ്റങ്ങള്‍ നിര്‍മാണങ്ങളിലടക്കം ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാനം, പുഴ മലിനീകരണം, ഖനനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമല്ല കേരളത്തെ വെള്ളത്തില്‍ മുക്കിയത്. ശാസ്ത്രീയ പഠനത്തിലൂടെ ഇതിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കേന്ദ്ര ജലവിഭവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.
Leave a Reply