Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:09 am

Menu

Published on December 18, 2015 at 10:38 am

മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി

kerala-assembly-passes-malayalam-language-bill

തിരുവനന്തപുരം: മലയാളഭാഷാ  ബില്‍ നിയമസഭ പാസാക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി. ജോസഫ്‌ അവതരിപ്പിച്ച ബില്‍ വിശദമായ ചര്‍ച്ചയ്‌ക്കുശേഷമാണ്‌ പാസാക്കിയത്‌. മലയാള ഭാഷാ ബില്‍ അനുസരിച്ച്‌ ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റെഗുലേഷനുകളും മലയാളത്തിലാകണമെന്നു വ്യവസ്‌ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്‌ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്‌ഥാപനങ്ങള്‍ക്കും ഇതു ബാധകമാകും. അതേസമയം, സ്‌കൂളിലോ ഹയര്‍ സെക്കന്‍ഡറിയിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനു മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്‌ക്കു തുല്യമായ പി.എസ്‌.സി പരീക്ഷ ജയിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കിയാണു ബില്‍ പാസാക്കിയത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News