Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡൽപ്പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി.30 സ്വർണം നേടിയാണ് കേരളത്തിന്റെ മുന്നേറ്റം. ഹരിയാണയ്ക്കും കേരളത്തിനും മുപ്പത് സ്വര്‍ണം വീതമാണുള്ളത്. എന്നാല്‍, മൊത്തം മെഡലുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. 69 സ്വര്‍ണവുമായി സര്‍വീസസ് അപ്രാപ്യമായ ലീഡ് കൈവരിച്ചുകഴിഞ്ഞു.സൈക്ലിങ് 500 മീറ്റര്‍ ടീം പര്‍സ്യൂട്ടില്‍ ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരും വനിതകളുടെ 20 കിലോമീറ്റര്‍ പോയിന്റ് റേസില്‍ മഹിത മോഹനുമാണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ പാര്‍വി.വി.ജി വെള്ളിയും ബിസ്മി വെങ്കലവും നേടി. മഹിതയുടെ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണമാണിത്.500 മീറ്റര്‍ കയാക്കിങ് കെ ഫോറില്‍ ജസ്റ്റിമോള്‍, മിനിമോള്‍, ട്രീസ ജേക്കബ്, അനുഷ ബിജു എന്നിവരുടെ വകയാണ് വ്യാഴാഴ്ചത്തെ രണ്ടാമത്തെ സ്വര്‍ണം. കനോയിങ്ങില്‍ നിന്നും കയാക്കിങ്ങില്‍ നിന്നും കേരളം നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്.
Leave a Reply