Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on January 19, 2015 at 4:42 pm

ബാര്‍ കോഴ ; ബിജു രമേശ്, ബാലകൃഷ്ണ പിള്ളയും പി.സി ജോര്‍ജുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

kerala-bar-bribery-issue-telephonic-conversation-among-p-c-george-pillai-biju-ramesh-out

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ബാലകൃഷ്ണ പിള്ളയും പി.സി ജോര്‍ജുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നു. ബാര്‍കോഴ നടന്നതായി ബാലകൃഷണപിള്ള സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. നവംബര്‍ ഒന്നിനും രണ്ടിനും രണ്ടുപേരേയും ബിജു രമേശ് അങ്ങോട്ട് വിളിക്കുന്ന സംഭാഷണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 15 കോടിയാണ് വാങ്ങിയതെന്നും ഓരോ ബാറുകാരോടും രണ്ടു ലക്ഷവും മൂന്ന് ലക്ഷവും വെച്ച് വാങ്ങിയെന്നും കൊട്ടാരക്കരയിലെ ബാറുകാരോടെല്ലാം പിരിച്ച കാര്യം തനിക്കറിയമെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും ബാലകൃഷ്ണപിള്ള ഫോണിലൂടെ ബിജുവിനോട് പറയുന്നു. സംസ്ഥാന നിയമ മന്ത്രിക്കെതിരെ ഇവിടുത്തെ പോലീസ് അന്വേഷണം പ്രഹസനമാകുമെന്ന് കാണിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി കൊടുക്കണമെന്നും ബാലകൃഷ്ണ പിള്ള ബിജുവിനോട് ആവശ്യപ്പെടുന്നുണ്ട്. ആരോപണവുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുത്. അത് ഇന്റഗ്രിറ്റിയുടെ പ്രശ്‌നമാണ്. തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള ബിജു രമേശിന് ഉറപ്പ് കൊടുക്കുന്നുണ്ട്.

നവംബര്‍ മാസമാണ് പി.സി. ജോര്‍ജ് ബിജു രമേശിനെ വിളിച്ചത്. ഇടനിലക്കാരന്‍ മുഖേന ബിജുവിനെ പി.സി. ജോര്‍ജ് ബന്ധപ്പെടാന്‍ ശ്രമിച്ചു. പി.സി. ജോര്‍ജിനെ വിളിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ബിജു വിളിച്ചില്ല. പിന്നീട് റെക്കോഡിങ് ഉള്ള ഫോണില്‍നിന്നു ബിജു രമേശ് പി.സി. ജോര്‍ജിനെ വിളിച്ചു. നാലാം തിയതിയോ അഞ്ചാം തിയതിയോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്ന് ആദ്യം പി.സി. ജോര്‍ജ് പറയുന്നു. എന്നാല്‍ താന്‍ ആ ദിവസം എറണാകുളത്താണെന്നു ബിജു പറയുന്നു. ഫോണ്‍ സംഭാഷണം തന്റേത് തന്നെയാണെന്നും ബിജു രമേശ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News