Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കേരളത്തിന് സന്തോഷ് ട്രോഫിയില്‍ കിരീടം സമ്മാനിച്ച ചാമ്പ്യന്മാര്‍ക്ക് നാടിന്റെ ഊഷ്മള സ്വീകരണം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെടി ജലീല്‍ ആണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ സ്വീകരിച്ചത് .
കൂടാതെ കേരള ഫുട്‌ബോള്‍ അസോസിയേഷൻ കൊച്ചി സ്റ്റേഡിയത്തില്‍ വച്ച് കായിക താരങ്ങളെ അഭിനന്ദിച്ചു. ഈ ആഹ്‌ളാദം പങ്കുവയ്ക്കാന്‍ വെളളിയാഴ്ച സര്‍ക്കാര്‍ വിക്ടറി ഡേ ആഘോഷിക്കും.
കേരളത്തി 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ വിജയം നേടിയത് . കൊച്ചി സ്റ്റേഡിയത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ താരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹവുമായി നിരവധി പേര്‍ ഒഴുകിയെത്തി. സ്വന്തം മണ്ണില്‍ സന്തോഷ് ട്രോഫിയുമുയര്‍ത്തി ടീം അംഗങ്ങൾ സന്തോഷം പങ്കുവെച്ചു.
സമനില വഴങ്ങിയ മത്സരത്തില്‍ നിര്‍ണായക പെനാല്‍റ്റി ഷോട്ടുകള്‍ കയ്യിലൊതുക്കി കേരളത്തിന് ഈ അഭിമാന നേട്ടം സമ്മാനിച്ച ഗോളി മിഥുനായിരുന്നു സൂപ്പര്‍ താരം.
മുഖ്യമന്ത്രി പിണറായി വിജയന്റെതായിരുന്നു വിജയ കിരീടം ചൂടിയ നിമിഷം ആദ്യം വന്ന ഫോണ്‍ കോള്‍ എന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തര്‍ പറഞ്ഞു.
Leave a Reply